തെളിയാതെ തെളിയാതെ കലങ്ങിക്കിടക്കുന്ന -
കയമാണീ ജീവിത പ്രകൃതം ..
പുലരാതെ പുലരാതെ മയങ്ങിക്കിടക്കുന്ന -
ഇരവാണീ, മദിരാപ്രണയം ..!!
മനുഷ്യനായ് പിറവിയെടുത്ത പുണ്യം -
മറന്നു പോകുവതെന്തു കഷ്ടം ?!
കരളു കരിക്കും 'വിഷം' പാനം ചെയ്തു -
മരണം വിലയ്ക്ക് വാങ്ങരുതേ..!!
കദനത്തെയാട്ടിയകറ്റുവാനോ ,
ഭാവനയൂട്ടി വളര്‍ത്തുവാനോ ,
കഴിയുകയില്ലീ, ലഹരിപേയത്താല്‍ -
കുടുംബച്ഛിദ്രം മാത്രം ഫലം ..!!
കനിവാകെവറ്റി കലിബാധയേറി-
കടബാധ്യതയില്‍ മുങ്ങിടുമ്പോള്‍ ,
തുടം വെള്ളം കിട്ടാതുഴലുകയെന്നതേ
-
കുടി കൊണ്ടുനേടുവതൊറ്റഫലം !!
-സുനിൽരാജ്സത്യ
Super 👍👍👍
മറുപടിഇല്ലാതാക്കൂ