എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം-
എല്ലാരും കേൾക്കുന്നപാട്ട് വേണം!
താളത്തിൽ പാടണം, തകിൽകൊട്ടി പാടണം-
തളരാത്ത നിങ്ങളെൻ കൂട്ടാവണം!
പാട്ടിൽ തേനൂറണം,പാടം പൂത്താടണം-
പട്ടിണിത്തീയൊന്നണഞ്ഞ്പോണം!
പതിനാറ് പൊൻപണം, പലനാളായ് നേടണം-
പാലത്തറയില് നേർച്ച വേണം !
പാട്ടിൽ തീ കത്തണം, പടയണി കൊട്ടണം-
ബാധയൊഴിപ്പിക്കാൻ ''ആട്ടു'' വേണം!
പായിട്ട് ഉണ്ണണം, പാണന്മാരെത്തണം-
പൂവിട്ട് മുറ്റം ഒരുക്കീടണം!
പാട്ടിൽ തീകത്തണം, പാദങ്ങൾ തുള്ളണം-
താളം പിടിക്കാത്തോർ മാറിപ്പോണം!
കുറ്റം പറയുന്നോർ പാട്ടിനു പോകണം,
പാട്ടിങ്ങനെത്തന്നെ പാടിടും ഞാൻ!
എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം-
പാട്ടെന്നിലാശ്വാസ കാറ്റ് വീശും!
പാട്ടൊന്നു പാടണം, പാതകൾ താണ്ടണം-
പട്ടട പൂകുമ്പോൾ കൂട്ട് വേണം!
പട്ടടയിൽ കൂട്ടു പാട്ട് വേണം!!
-സുനിൽരാജ്സത്യ
തേനൂറുംപാട്ട് ഉച്ചത്തിൽത്തന്നെ താളമിട്ട്പാടിക്കോളൂ മാഷേ.എല്ലാവരും കേൾക്കട്ടെ:
മറുപടിഇല്ലാതാക്കൂതാളം പിടിക്കാത്തവർ മാറി പൊയ്ക്കോളും.
വളരെ നല്ല വരികൾ.
ഇഷ്ടമായി :- ''