കണ്ണീരൊഴുകി കാഴ്ച മങ്ങീടുമ്പോൾ-
കാത്തു നിൽക്കുന്നതും വിഫലമാകാം!
മനസ്സിലെ തീനാളം കത്തിപ്പടരുമോ,
കണ്ണീർ പൊടിപ്പുകളിറ്റു വീണാൽ?
ഒന്നും പറയാതെ, ഇന്നും വരാതെയും,
ഉള്ള പ്രതീക്ഷതൻ നാമ്പടർത്തി.
മൗനം, ചിതൽക്കൂട് പണിയുമീ യാമത്തിൽ-
ചായങ്ങൾ മാഞ്ഞ കിനാവും മാത്രം !
താളം ഇടറിയ നെഞ്ചിൻ ഇടയ്ക്കയിൽ,
ശ്രുതി ചേരില്ലൊരുവാദ്യവും .
കാറ്റു തലോടുന്ന തരുശിഖരങ്ങളിൽ -
പാട്ടുപാടാതെ കിളികളിന്നും..!!
-സുനിൽരാജ്സത്യ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ